വാട്സ്‌ആപ്പിലൂടെയും പണം തട്ടിപ്പുസംഘം സജീവമകുന്നു. വാട്സ്‌ആപ് ഗ്രൂപുകളില്‍ നിന്നു വിവരം ചോര്‍ത്തിയാണ് തട്ടിപ്പ്.

നൈജീരിയയില്‍ നിന്നുളള സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അമേരിക്കയിലുള്ള വാട്സ്‌ആപ് സൗഹൃദ ഗ്രൂപ്പിലെ ഒരു അംഗത്തിന്റെ അക്കൗണ്ടില്‍ നിന്നാണ് ഹൈക്കോടതി അഭിഭാഷകന്‍ കൂടിയായ അബു മാത്യുവിന് അദ്യം സന്ദേശം ലഭിക്കുന്നത്. വാട്സആപ്പിന്റെ സുരക്ഷിതത്വം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണിലേക്ക് എത്തുന്ന ഒ.റ്റി.പി നമ്ബര്‍ അയച്ചു നല്‍കണമെന്നായിരുന്നു സന്ദേശം. ഒ.റ്റി.പി നമ്ബര്‍ അയച്ചതോടെ വാട്സ്‌ആപിന്റെ നിയന്ത്രണം നഷ്ട്ടപ്പെടുകയായിരുന്നുവെന്നു അബു മാത്യു പറയുന്നു.

തട്ടിപ് വ്യക്തമായതോടെ അബു മാത്യു തന്റെ കോണ്‍ടാക്ടില്‍ ഉള്ളവര്‍ക്ക് ഉടന്‍ തന്നെ സന്ദേശം അയച്ചു നല്‍കി.

തട്ടിപ്പ് ശ്രമം നടന്നുവെങ്കിലും തന്റെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ട്ടപ്പെട്ടില്ലെന്നും എന്നാല്‍ പല സുഹൃത്തുക്കള്‍ക്കും തട്ടിപ്പിലൂടെ പണം നഷ്ട്ടപ്പെട്ടതായു അബു മാത്യു പറയുന്നു. അബുവിന്റെ ഡി.പി ഫോട്ടോയോടുകൂടി പണം ആവശ്യപ്പെട്ടുകൊണ്ട് സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ ലഭിച്ചതായും അബു പറഞ്ഞു.

കൊച്ചി സൈബര്‍ സെല്ലില്‍ അബു തട്ടിപ് ശ്രമം സംബന്ധിച്ച്‌ പരാതി നല്‍കിയിട്ടുണ്ട് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക