ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയകളികൾ ശക്തമായിത്തുടങ്ങി. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ സഹോദരപുത്രന്‍ കോണ്‍ഗ്രസിൽ ചേർന്നു. വി.എസിന്റെ ജ്യേഷ്ഠന്‍ ഗംഗാധരന്റെ പുത്രനായ പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് വല്ലയില്‍ വീട്ടില്‍ ജി. പീതാംബരനാണ് കോണ്‍ഗ്രസില്‍ അംഗമായത്.

അമ്ബലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി അദ്ധ്യക്ഷനുമായ അഡ്വ. എം. ലിജുവിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. മുൻപ് സി.പി.എം പ്രവര്‍ത്തകനായിരുന്നു പീതാംബരന്‍. സി.ഐ.ടിയുവിന്റെ നോക്കുകൂലി പ്രശ്നവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ടിരുന്നു. പിന്നീട് സി.പി.ഐയില്‍ ചേര്‍ന്നെങ്കിലും അധികകാലം അവിടെയും തുടര്‍ന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2