സ്വന്തം ലേഖകൻ

കുവൈത്ത്‌സിറ്റി: ഭാരതീയ പ്രവാസി പരിഷത്ത് ഭാരവാഹികളെ
മെയ് 26-ന് ബി.പി.പി വൈസ് പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി നടന്ന സെന്‍ട്രല്‍ കമ്മറ്റി യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീനാരായണന്‍ ഒതയോത്ത് പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അഡ്വക്കേറ്റ് എം കെ സുമോദ് (പ്രസിഡന്റ്), ബിനോയി സെബാസ്റ്റ്യന്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്), വൈസ് പ്രസിഡണ്ട് സമ്പത്ത് കുമാര്‍
ജനറല്‍ സെക്രട്ടറി അജികുമാര്‍ ആലപുരം ഓര്‍ഗനൈസിംഗ് സെക്രട്ടറി രാജീവ്
ട്രഷറര്‍ സുരേന്ദ്രന്‍ നായര്‍ മെമ്പര്‍ഷിപ്പ് സെക്രട്ടറി രാജേഷ് തിരുവോണം എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രവീണ്‍ അജികുമാര്‍ പിള്ള ,മനോജ് എഴുമറ്റൂര്‍ , രവികുട്ടന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സ്ത്രീശക്തി പ്രസിഡന്റൊയി രമ്യാ ധനീഷ് , ജനറല്‍ സെക്രട്ടറി വിദ്യ സുമോദ് എന്നിവരെയും തിരഞ്ഞെടുത്തു.യോഗത്തില്‍ പ്രഭാരി സഞ്ജുരാജ് സേവ ദർശൻ പ്രസിഡന്റ് പ്രവീണ്‍ വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു രാജീവ് സ്വാഗതവും അജികുമാര്‍ ആലപുരം കൃതജ്ഞതയും രേഖപ്പെടുത്തി.