ചെന്നൈ: വോട്ടെണ്ണൽ ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്ക്. മദ്രാസ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉത്തരവ് നടപ്പാക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
തമിഴ്‌നാട്ടിൽ വ്യാഴാഴ്ച്ച മാത്രം 17,897 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 11,48,064 ആയി. 13,933 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് ജീവൻ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2