കോട്ടയം: മണിമലയില്‍ വെട്ടേറ്റ എസ്‌ഐ ഇ ജി വിദ്യാധരനെ മന്ത്രി വി എന്‍ വാസവന്‍ സന്ദര്‍ശിച്ചു. ചികിത്സാച്ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് എസ്‌ഐയ്ക്ക് വെട്ടേറ്റത്.

വധശ്രമ കേസിലെ പ്രതി അജിന്റെ പിതാവ് പ്രസാദാണ് എസ് ഐ വിദ്യാധരനെ വെട്ടിയത്. പ്രതികളായ അജിനേയും പ്രസാദിനേയും പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കേസുകളാണ് പ്രസാദിനെതിരെ ചുമത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മണിമല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളാവൂര്‍ ചുവട്ടടിപ്പാറയിലാണ് സംഭവം. അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അജിന്‍ വീട്ടിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയാണ് പൊലീസ് സംഘം എത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ പിതാവ് പ്രസാദ് ഗ്രേഡ് എസ്‌ഐ ഇ ജി വിദ്യാധരനെ വെട്ടുകയായിരുന്നു. മുഖത്ത് പരുക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.