കൊല്ലം: വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച്‌ കുടുംബം. കൈയില്‍ ബ്ലേഡ് കൊണ്ട് മുറിച്ചത് പോലുണ്ട്. ആത്മഹത്യയാണെങ്കില്‍ മലവും മൂത്രവും പോകും അതുമുണ്ടായില്ലെന്ന് പിതാവ് പറയുന്നു. കാറ് മാത്രമേയുള്ളു അവര്‍ക്കിടയില്‍ പ്രശ്‌നമെന്നും ഒരു മാദ്ധ്യമത്തോട് അദ്ദേഹം വെളിപ്പെടുത്തി.

‘ഒരു തൂങ്ങി മരണം നടന്നാല്‍ സ്വാഭാവികമായും കൈ കൊണ്ട് ശരീരത്തില്‍ എവിടെയെങ്കിലും പിടിക്കും. പിന്നെ മലം, മൂത്രം പോയിരിക്കും.ഇതൊന്നുമുണ്ടായില്ല. കഴുത്തിന് താഴെയാണ് പാട് കിടക്കുന്നത്. ഡോക്ടര്‍ പറഞ്ഞത് മരിച്ച്‌ രണ്ട് മണിക്കൂറിന് ശേഷമാണ് ആശുപത്രിയില്‍ കൊണ്ടുവരുന്നതെന്നാണ്.’- പിതാവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പരീക്ഷ ഫീസടക്കാന്‍ അയ്യായിരത്തിയഞ്ഞൂറ് രൂപ വേണമെന്ന് വിസ്മയ ആവശ്യപ്പെട്ടതായി അമ്മ പറഞ്ഞു.

ഒളിച്ചാണ് മകള്‍ തന്നെ ഫോണ്‍ വിളിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ‘അവര്‍ വഴക്കുണ്ടാകുമ്ബോള്‍ കിരണിന്റെ അച്ഛന്‍ ഇരുന്ന് ടിവി കാണും. അമ്മ അടുക്കളയില്‍ പണിയിലും. ഇതൊന്നും അവര്‍ മൈന്റ് ചെയ്യില്ല.

അമ്മ മോന്റെ സൈഡാണ്. മോന്‍ പറയുന്നതിന് അപ്പുറമില്ല.ഒരു ദിവസം ചെള്ളയില്‍ അടിച്ചു. വായൊക്കെ മുറിഞ്ഞു. അത് വാട്‌സാപ്പില്‍ മോള്‍ അയച്ചു തന്നു. ഇത്രയും ക്രൂരമാണെങ്കില്‍ മോളിങ്ങ് പോരെന്ന് പറഞ്ഞു.ഞാന്‍ അവിടെ വന്ന് നിന്നാല്‍ നാട്ടുകാര്‍ അതുമിതൊക്കെ പറയില്ലേന്ന് പറഞ്ഞു മോള്.’- അമ്മ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക