കൊല്ലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ശാസ്താംകോട്ട ഡിവൈഎസ്പി രാജ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഐ.പി.സി. 498. എ.304 ബി എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കെസെടുത്തിട്ടുണ്ട്. പോസ്റ്റ് മാര്‍ട്ടം നടപടിക്ക് ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായി. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍. വിസ്മയയെ മുമ്ബ് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിനോട് സമ്മതിച്ചു.

സംഭവത്തിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യും. സംഭവത്തിൽ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. വിസ്മയ മരിക്കുന്നതിന് തലേ ദിവസം വഴക്കുണ്ടായി. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നുവെന്ന് ഭര്‍ത്താവ് കിരണ്‍. വിസ്മയയെ മുമ്ബ് മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം, കിരണ്‍ ലഹരിക്ക് അടിമയായിരുന്നുവെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി.വിസ്മയ മരിക്കുന്നതിന് തലേന്ന് മര്‍ദ്ദിച്ചിട്ടില്ല. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടുവെന്നും നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പൊലിസിന് മൊഴി നല്‍കി.തന്റെ മാതാപിതാക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നു. ഇതിന് ശേഷം വിസ്മയ ശുചിമുറിയില്‍ കയറി തൂങ്ങുകയായിരുന്നു.

20 മിനിറ്റ് കഴിഞ്ഞും വിസ്മയയെ കാണാതെ വന്നപ്പോഴാണ് ശുചി മുറിയുടെ വാതില്‍ ചവിട്ടി തുറന്നത്. വിസ്മയയുടെ ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്ന ചിത്രത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ നേരത്തെ ഉണ്ടായതെന്നും കിരണ്‍ പറയുന്നു.വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ പേരില്‍് പല തവണ വഴക്കുണ്ടായതായി കിരണ്‍ സമ്മതിച്ചു. കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡന നിരോധന നിയമം കിരണിനെതിരെ ചുമത്തിയെന്നാണ് സൂചന.

മറ്റ് വകുപ്പുകള്‍ ചുമത്തുന്ന കാര്യത്തിലെ തീരുമാനം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു ശേഷമെന്ന് പൊലീസ്.