കൊച്ചി: സ്ത്രിധനത്തിന്റെ പേരിൽ പീഡനമേറ്റ് വിസ്മയ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തനിക്കെതിരായ കേസ്​ റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഭര്‍ത്താവ്​ നല്‍കിയ ഹരജിയിലെ അപാകതകള്‍ തിരുത്താന്‍ ഹൈകോടതി നിര്‍ദേശം.

അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്​ ശൂരനാട് പൊലീസ് ​േകസ്​ രജിസ്​റ്റര്‍ ചെയ്​തതെന്ന്​ ആരോപിച്ച്‌​ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയില്‍ കിരണ്‍ കുമാര്‍ നല്‍കിയ ഹരജിയാണ്​ ജസ്​റ്റിസ്​ വി. ഷേര്‍സി പരിഗണിച്ചത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പേജ്​ നമ്ബറുകളില്ലെന്നതടക്കം അപാകതകള്‍ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഹരജി വീണ്ടും ഈ മാസം 26ന്​ പരിഗണിക്കും.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

.കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകള്‍ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം.