ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രാജ്യത്ത്​ ​കേരളം ഉള്‍പ്പെടെ വിവിധ സംസ്​ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണ്.

കേരളം കര്‍ണാടക, തമിഴ്​നാട്​ സംസ്​ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക. വ്യാഴാഴ്​ച മുഹര്‍റം, വെള്ളി -ഒന്നാം ഓണം, ശനി -തിരുവോണം, ഞായര്‍ -അവധി, തിങ്കളാഴ്​ച ശ്രീ നാരായണ ഗുരു ജയന്തി എന്നിങ്ങനെയായിരിക്കും അടുപ്പിച്ചുവരുന്ന അവധിദിവസങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ആഗസ്​റ്റ്​ മാസത്തില്‍ 15 അവധി ദിവസങ്ങളാണ്​ ബാങ്കിനുള്ളത്​. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ്​ ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല.

ആര്‍ ബി ഐ (Reserve Bank of India) പുറത്തുവിട്ട കലണ്ടര്‍ അനുസരിച്ച്‌ ആഗസ്റ്റ് മാസത്തില്‍ ആകെ 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി.

ഇതില്‍ 8 ദിവസം RBI കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ പരസ്പരം വ്യത്യാസപ്പെടാം എന്നും അറിയിപ്പില്‍ പറയുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക