രാഹുൽ ഗാന്ധിയുടെ ഇത്തവണത്തെ കേരളത്തിലെ തിരഞ്ഞെടുപ്പ് സന്ദർശനത്തിൻറെ ദൃശ്യങ്ങളിൽ ഹൃദയമായ ഒരു ദൃശ്യമാണ് രാഹുലിന് പത്തനംതിട്ടയിൽ വെച്ച് ഒരു ബാലിക  മുത്തം നൽകുന്നത്.

 

രാഹുലിന് കേരളത്തിന്റെ പൊന്നുമ്മ എന്ന പേരിൽ വൈറലായ വീഡിയോയിലെ പെൺകുട്ടിയാണ് പത്തനംതിട്ടയിലെ നിലാ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതിയംഗം എം എ സിദ്ധീഖിന്റെയും രമ്യാ എസ് നായരുടെയും മകളാണ്. അഛനൊപ്പം രാഹുൽ ഗാന്ധിയെ കാണുവാൻ വന്ന നിലായെ യാദർശ്ചികമായാണ് രാഹുൽ വേദിയിൽ കയറ്റി തന്നോട് ചേർത്ത് നിർത്തിയത് അപ്പോൾ രാഹുൽ ഗാന്ധിയ്ക്ക് നിലാ കവിളിൽ നൽകുന്ന ഉമ്മയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്, പത്തനംതിട്ട കേന്ദ്രീയ വിദ്യാലയത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2