തിരുവനന്തപുരം: രാജ്യം എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് കടന്ന ഇന്ന് വിവിധയിടങ്ങളില്‍ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് സംഭവിച്ച അബദ്ധങ്ങളും സംഭവങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ ട്രോളുകളായി കറങ്ങി നടക്കുകയാണ്. അബദ്ധം സംഭവിച്ചവരില്‍ പതാക തിരികെ കെട്ടാന്‍ തുടങ്ങി തിരുത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷനും തലതിരിച്ച്‌ പതാക കെട്ടിയ പാര്‍ട്ടികളും ദേശീയഗാനം തെറ്റിച്ചവരും എല്ലാമുണ്ട്.

ഇന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്വതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട യോഗത്തില്‍ പ്രസംഗിക്കുന്ന കുട്ടിയെ തിരുത്തി പ്രമുഖ ഇടത് നേതാക്കളുടെ പേര് പറയാന്‍ ആവശ്യപ്പെടുന്ന ഒരു നേതാവിന്റെ വീഡിയോ ആണിത്. സ്വാതന്ത്ര്യത്തെ കുറിച്ച്‌ പ്രസംഗിച്ച കുട്ടി ഗാന്ധിജിയെയും മൗലാനാ അബ്‌ദുള്‍ കലാം ആസാദിനെയും സരോജിനി നായി‌ഡുവിനെയും പ്രസംഗത്തില്‍ പരാമര്‍ശിച്ചപ്പോള്‍ ഇ.എം.എസ്, എകെജി, പി.കൃഷ്‌ണപിള‌ള എന്നിവരുടെ പേര് കൂടി പറയാന്‍ നേതാവ് നിര്‍ദ്ദേശിക്കുന്നു. കുട്ടി അതനുസരിച്ച്‌ അവരുടെ പേരും ചേര്‍ക്കുന്നുണ്ട്. ഈ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക