മുംബൈ: പാര്‍ക്ക് ചെയ്തിരുന്ന എസ്.യു.വി മലിനജലം നിറഞ്ഞ കുഴിയിലേക്ക് താഴുന്ന ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാരാഷ്ട്രയിലെ ഗാട്കൊപറിലെ റെസിഡന്‍ഷ്യല്‍ കോംപ്ലെക്സില്‍ പാര്‍ക്കു ചെയ്ത കാറാണ് കുഴിയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. കാറിന്റെ ബോണറ്റും മുന്‍ ചക്രങ്ങളുമാണ് അദ്യം താഴ്ന്നു പോയത്. നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്നതും വീഡിയോയില്‍ കാണാം.

Courtsey : ANI

കിണര്‍ മൂടിയശേഷം അതിനു മുകളില്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ സ്ഥാപിച്ചാണ് പാര്‍ക്കിങ് ഏരിയ സജ്ജീകരിച്ചിരുന്നത്. കനത്ത മഴയില്‍ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നതാണ് കാര്‍ താഴ്ന്നു പോയത്. അതേസമയം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകളൊന്നുമില്ല.കിരണ്‍ ദോഷി എന്നയാളുടെ ഉടമസ്ഥതയിലുള്ള കാറാണ് താഴ്ന്നു പോയതെന്ന് പൊലീസ് അറിയിച്ചു. ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുംബൈ കോര്‍പറേഷന്‍ വ്യക്തമാക്കി. കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ വിവിധ പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group