സ്വന്തം ലേഖകൻ

തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ മാതൃഭൂമി സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദ് അനുസ്മരണം ഇന്ന് വൈകിട്ട് ഏഴരയ്ക്ക് നടക്കും. വിപിൻ ചന്ദ് സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , ആരോഗ്യ മന്ത്രി വീണ ജോർജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷൻ കെ.പി റെജി, എം.ജി സർവ്വകലാശാല ജേർണലിസം വിഭാഗം പ്രിൻസിപ്പൽ ഡോ.ലിജിമോൾ ജേക്കബ്ബ് ,വിപിൻ ചന്ദിൻ്റെ സഹപ്രവർത്തകർ , കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരും പങ്കെടുക്കും.

കോവിടാനന്തരം ന്യുമോണിയ ബാധിതനായ അദ്ദേഹം ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ആണ് മരണപ്പെട്ടത്. പറവൂർ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. വൈകിട്ട് സംഘടിപ്പിച്ചിരിക്കുന്ന അനുസ്മരണ പരിപാടി ഗൂഗിൾ മീറ്റിൽ http://meet.google.com/qnn-zrbs-sto ഈ ലിങ്കിൽ ലഭ്യമാകും.