കൊ​​​ച്ചി: ഐ​​​ഫോ​​​ണ്‍ വി​​​വാ​​​ദ​​​ത്തി​​​ല്‍ സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ ഭാ​​​ര്യ വി​​​നോ​​​ദി​​​നി ക​​​സ്റ്റം​​​സ് മുമ്പാ​​​കെ ഹാ​​​ജ​​​രാ​​​കാ​​തെ വീ​​ണ്ടും ഒ​​ഴി​​ഞ്ഞു​​മാ​​റി. ചോ​​ദ്യം​​ചെ​​യ്യ​​ലി​​നു ഹാ​​ജ​​രാ​​കാ​​ന്‍ ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണു ക​​സ്റ്റം​​സ് നോ​​ട്ടീ​​സ് ന​​ല്കു​​ന്ന​​ത്. ക​​​ഴി​​​ഞ്ഞ 10നു ​​നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും ഹാ​​​ജ​​​രാ​​​യി​​​രു​​ന്നി​​ല്ല. വി​​​നോ​​​ദി​​​നി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ചോ​​​ദ്യം​​ചെ​​​യ്യാ​​​നു​​​ള്ള നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ ക​​​സ്റ്റം​​​സ് ഇ​​നി തു​​​ട​​​ങ്ങി​​യേ​​ക്കു​​​മെ​​​ന്നാ​​ണു സൂ​​ച​​ന.
വ​​​ട്ടി​​​യൂ​​​ര്‍​ക്കാ​​​വി​​​ലെ വീ​​​ട്ടു​​​വി​​​ലാ​​​സ​​​ത്തി​​​ലേ​​​ക്ക് ആ​​​ദ്യം ത​​​പാ​​​ലി​​​ല​​​യ​​​ച്ച നോ​​​ട്ടീ​​​സ് ആ​​​ളി​​​ല്ലെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​ല്‍‍ മ​​​ട​​​ങ്ങി​​യി​​രു​​ന്നു. ഇ-​​മെ​​​യി​​​ല്‍ ആ​​​യും നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു വി​​​നോ​​​ദി​​​നി​​​യു​​​ടെ വാ​​​ദം. ഇ​​​ത്ത​​​വ​​​ണ ക​​​ണ്ണൂ​​​രി​​​ലെ വി​​​ലാ​​​സ​​​ത്തി​​​ലാ​​​ണു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്. എ​​​കെ​​​ജി സെ​​​ന്‍റ​​​ര്‍ ഫ്ളാ​​​റ്റി​​​ന്‍റെ വി​​​ലാ​​​സ​​​ത്തി​​​ലും അ​​​യ​​​ച്ചു. ര​​​ണ്ടും കി​​​ട്ടി​​​യി​​​ല്ലെ​​​ന്നു വി​​​നോ​​​ദി​​​നി പ​​​റ​​​യു​​​ന്നു. ചോ​​​ദ്യം​​ചെ​​​യ്യ​​​ല്‍ നീ​​​ട്ടി​​​ക്കൊ​​​ണ്ടുപോ​​​കാ​​​നു​​​ള്ള ത​​​ന്ത്ര​​​മാ​​​ണി​​തെ​​ന്നു ക​​സ്റ്റം​​സ് ക​​രു​​തു​​ന്നു.
നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യുംവ​​​രെ ചോ​​​ദ്യംചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കേ​​​ണ്ടെ​​​ന്ന നി​​​ര്‍​ദേശം സി​​​പി​​​എം നേ​​തൃ​​ത്വം വി​​​നോ​​​ദി​​​നി​​​ക്കു ന​​​ല്‍​കി​​​യി​​ട്ടു​​ള്ള​​താ​​യും അ​​റി​​യു​​ന്നു. എന്നാൽ അടുത്തതായി അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യാനും കസ്റ്റംസിന് നീക്കമുണ്ടെന്നാണ് സൂചന. ഇത്തവണ തപാല്‍ മാര്‍ഗവും ഇമെയിലിലും നോട്ടീസ് അയച്ചിട്ടുണ്ട്. 30 നും വിനോദിനി ഹാജരായില്ലെങ്കില്‍ നോണ്‍ ബെയിലബിള്‍ വാറന്റിനുവേണ്ടി കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2