വിജയ് നായകനായി 130 കോടി ബഡ്ജറ്റിൽ എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ദളപതി 65 വരുന്നു. ഔദ്യോഗികമായ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.തുപ്പാക്കി, കത്തി, സർക്കാർ എന്നീ സിനിമകൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 65. ഇതുവരെ ചിത്രത്തിന്റെതായി പുറത്തുവന്ന വിവരങ്ങൾ എല്ലാം അനൗദ്യോഗികം ആയിരുന്നു. ഇപ്പോൾ ഔദ്യോഗികമായി ചിത്രം പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കളും. അതിന്റെ ഭാഗമായി സംവിധായകനും ചിത്രത്തിലെ നായകനുമായി 130 കോടിയുടെ കരാറിൽ ഒപ്പു വയ്ക്കാൻ ഒരുങ്ങുകയാണ് നിർമാതാക്കൾ.

130 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. ഇതിൽ 70 കോടിയോളം വിജയ്‌യുടെ ശമ്പളം മാത്രമാണ്. പത്ത് കോടി ആണ് സംവിധായകൻ മുരുഗദോസ് വാങ്ങുന്ന ശമ്പളം. കോവിഡ് 19 സാഹചര്യത്തിലാണ് വിജയ് തന്റെ ശമ്പളം 30% വെട്ടിക്കുറച്ചത്. 100 കോടി രൂപ ആയിരുന്നു വിജയ് ദളപതി 65ന് ശമ്പളമായി വാങ്ങുന്നത് എന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാർത്തകൾ. വിജയ് – മുരുഗദോസ് കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വമ്പൻ വിജയങ്ങളായിരുന്നു.ദളപതി 65 ലും വലിയ പ്രതിക്ഷയാണ് പ്രക്ഷകർക്കുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2