കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന ഓണക്കിറ്റില്‍ ക്രമക്കേട് നടക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ സംസ്ഥാന വ്യാപകമായി വിജലന്‍സ് റെയ്ഡ്. ഓപ്പറേഷന്‍ ക്ലീന്‍ കിറ്റ് എന്ന പേരിലാണ് പരിശോധന നടക്കുന്നത്. റേഷന്‍ കടകളിലും മാവേലി സ്‌റ്റോറുകളിലുമാണ് പരിശോധന. വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന. സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നതായി വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപക പരിശോധനക്ക് വിജലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കുന്നത്.

സൗജന്യ ഭക്ഷ്യകിറ്റിന്റെ വിതരണം തുടരുകയാണ്.11 ഇനങ്ങള്‍ ഉള്‍പ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നല്‍കുന്നത്. ആദ്യഘട്ടത്തില്‍ അന്ത്യോദയ കാര്‍ഡുടമകള്‍ക്കാണ് കിറ്റ് നല്‍കുന്നത്. ആഗസ്റ്റ് 27ന് മുമ്ബ് മറ്റ് വിഭാഗങ്ങള്‍ക്കും കിറ്റ് ലഭ്യമാക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2