തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണം. മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്റെ പരാതിയിലാണ് കേസ്. കരുണാകരൻ ട്രസ്റ്റിന്റെ പേരിലും ഡിസിസി ഓഫിസ് നിർമാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി.

കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് വലിയ തോതിൽ പണപ്പിരിവ് നടത്തിയെന്നും ഇതിൽ ക്രമക്കേടുകൾ ഉണ്ടായി എന്നും പരാതിയിൽ പറയുന്നു. ഇതിനു പുറമേ കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണത്തിലും സാമ്പത്തിക തിരിമറി നടത്തിയെന്നു ഇതിലൂടെ അനധികൃത സ്വത്തുസമ്പാദനം ഉൾപ്പെടെ ഉണ്ടായെന്നുമാണ് പരാതിയിലുള്ളത്. സംഭവത്തിൽ പ്രാഥമിക പരിശോധന നടത്താനുള്ള ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ കോഴിക്കോട് എസ്പിക്കു കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group