കണ്ണൂര്‍:അനധികൃത രേഖകളും പണവുമായി എസ്‌ഐയെ വിജിലന്‍സ് സംഘംപിടികൂടി. പാനൂര്‍ കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്‌ഐ സനില്‍കുമാര്‍ ബാലക്കണ്ടിയാണ് വിജിലന്‍സിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് അമ്ബതോളം വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് രേഖകളും 7640 രൂപയും വിജിലന്‍സ് സംഘം കണ്ടെടുത്തു.വാഹന പരിശോധന ചുമതലയുണ്ടായിരുന്ന എസ്‌ഐ സനില്‍കുമാര്‍ ഇന്‍ഷൂറന്‍സ് ഇടപാടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി പരിശോധന നടത്തിയത്.

തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഇയാളുടെ ബാഗില്‍ നിന്ന് അമ്ബതോളം വാഹനങ്ങളുടെ ഇന്‍ഷൂറന്‍സ് രേഖകള്‍ കണ്ടെത്തിയത്. വാഹന പരിശോധനയില്‍ കണ്ടെത്തുന്ന ഇന്‍ഷൂറന്‍സ് മുടങ്ങിയ വാഹനങ്ങള്‍ സ്‌റ്റേഷനിലെത്തിച്ച്‌ ഭാര്യയുടെ പേരിലുള്ള ഏജന്‍സിയില്‍നിന്ന് ഇന്‍ഷൂറന്‍സ് എടുപ്പിക്കുകയാണ് പതിവെന്ന് വിജിലന്‍സ് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഡിവൈഎസ്പി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2