വിദ്യാ ബാലനും പൃഥ്വിരാജും തമ്മിലുള്ള വീഡിയോ കോളും ഹിറ്റ്. വിദ്യാ ബാലന്‍ അഭിനയിച്ച ഷെര്‍ണിയുടെയും പൃഥ്വിരാജ് അഭിനയിച്ച കോള്‍ഡ് കേസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് വീഡിയോ കോള്‍ നടത്തിയത്. ഷെര്‍ണിയും, കോള്‍ഡ് കേസും ഹിറ്റിലേക്ക് എത്തുകയാണ്. ഇരു ചിത്രങ്ങളും ആമസോണിലാണ് റിലീസ് ചെയ്‍തിരിക്കുന്നത്.

വിദ്യാ ബാലന്‍ പൃഥ്വിരാജിനെ വീഡിയോ കോള്‍ ചെയ്യുന്നതായിട്ടാണ് ആദ്യം കാണുന്നത്. എന്തുണ്ട് വിശേഷം വിദ്യാജിയെന്ന് പൃഥ്വിരാജ് ചോദിക്കുന്നു. എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് മലയാളത്തില്‍ തന്നെ വിദ്യാ ബാലന്‍ മറുപടി പറയുന്നു. തന്റെ മലയാളം കുഴപ്പമുണ്ടോയെന്ന വിദ്യാ ബാലന്റെ ചോദ്യത്തിന് നല്ലതാണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പൃഥ്വിരാജും വിദ്യാ ബാലനും പരസ്‍പരം വിശേഷങ്ങള്‍ ചോദിച്ചതിന് ശേഷമാണ് സിനിമകളെ കുറിച്ച്‌ സംസാരിക്കുന്നത്. ഏത് തരത്തിലുള്ള സിനിമയാണ് കോള്‍ഡ് കേസ് എന്ന് വിദ്യാ ബാലന്‍ ചോദിച്ചപ്പോള്‍ കാണണം എന്ന് അഭ്യര്‍ഥിച്ച്‌ പൃഥ്വിരാജ് വിശേഷങ്ങള്‍ പറയുന്നു. ഷേര്‍ണിയെ കുറിച്ച്‌ പൃഥ്വിരാജ് ചോദിക്കുന്നു. ഷെര്‍ണി മലയാളത്തില്‍ എന്തുകൊണ്ട് സംവിധാനം ചെയ്‍തുകൂടായെന്ന് വിദ്യാ ബാലന്‍ ചോദിച്ചു. ആദ്യം സിനിമ കാണട്ടെ എന്നിട്ട് സംവിധാനത്തെ കുറിച്ച്‌ ചിന്തിക്കാം എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക