പൂർണമായും വിർച്ച്വൽ റിയാലിറ്റി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്ന ഒരുങ്ങുന്ന  പൃഥ്വിരാജ് ചിത്രം ഒരുങ്ങുന്നു. പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് ഈ ക്കാര്യം തന്റെ ഫേസ് ബുക്ക് പേജിലൂടെ ഈക്കാര്യം വ്യക്തമാക്കിയത്.

മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്‍, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ​ഗോ​ഗുൽ ഭാസ്കറാണ് സംവിധായകൻ. ചലച്ചിത്ര നിർമ്മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ആവേശകരമായ ഒരു പുതിയ അദ്ധ്യായമായിരിക്കും ചിത്രമെന്ന് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. നൂതന രീതികളിൽ ഇതിഹാസ കഥ പറയാൻ തയ്യാറെടുക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

ഷൂട്ടിംങ് ലൊക്കേഷനുകളിൽ നിന്നും പൂർണമായും മാറിനിന്ന് പ്രത്യേകം ഒരുക്കിയ സ്റ്റുഡിയോ ഫ്രോറുകളിലാണ് ഇത്തരം ഡിജിറ്റൽ സിനിമകളുടെ ചിത്രികരണം നടക്കുക. അങ്ങനെയാണെങ്കിൽ വിർച്ച്വൽ സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയായിരിക്കും ​ഈ പൃഥ്വിരാജ് ചിത്രം. ഇതുവരെ പേര് നിശ്ചയിക്കാത്ത ചിത്രത്തിന്റെ കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരാക്കാനാണ് പൃഥ്വിരാജ് കുറിച്ചത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അതീന്യൂതനമായ സാങ്കേതിക വിദ്യയിർ  ഒരു ചിത്രം മലയാളത്തിൽ നിർമ്മിക്കാനൊരുങ്ങുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2