തിരുവനന്തപുരം :വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തിൽ അടൂർ പ്രകാശ് എം പി യ്ക്ക് പങ്ക്. മന്ത്രി ഇ.പി ജയരാജനാണ് അടൂർ പ്രകാശിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.എന്നാൽ ആരോപണം തള്ളി അടൂർ പ്രകാശ്. പ്രതികൾക്ക് താനുമായി ബന്ധമുള്ളതായി തെളിയിക്കാൻ വെല്ലുവിളിച്ചു കൊണ്ടായിരുന്നു അടൂർ പ്രകാശ് ആരോപണം നിഷേധിച്ചത്.

കൊലപാതകം  നടന്ന ഉടന്‍ കൊലയാളിയാളികള്‍, ലക്ഷ്യം നിര്‍വഹിച്ചെന്ന് അടൂര്‍ പ്രകാശിനെ വിളിച്ച് അറിയിച്ചെന്ന് ഇ.പി ജയരാജന്‍ ആരോപിച്ചു. ചില മാധ്യമങ്ങള്‍ അത് പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായ എല്ലാവരും കോണ്‍ഗ്രസുകാരാണ്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വലിയ ആസൂത്രണമാണ് നടത്തിയത്. അങ്ങനെയുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എല്ലാ ജില്ലയിലും ഇത്തരം കൊലപാതക സംഘങ്ങളെ കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു. പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുകയെന്നത് കോണ്‍ഗ്രസ് പണ്ടേ ശീലിച്ചതാണ്. തിരുവോണ നാളില്‍ ചോരപ്പൂക്കളം സൃഷ്ടിക്കുകയും അക്രമികളെ സംരക്ഷിക്കുകയുമാണ് കോണ്‍ഗ്രസ് നിലപാട്. ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. അതില്‍ നാട് ക്ഷോഭിക്കും, അപ്പോള്‍ ഈ അക്രമികള്‍ക്ക് നേരെ തിരിച്ചടിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

അങ്ങനെ വരുമ്പോള്‍ രാജ്യം മുഴുവന്‍ കലാപമുണ്ടാക്കാം. ചോരപ്പുഴ ഒഴുക്കാം. ഈ ലക്ഷ്യമാണ് കോണ്‍ഗ്രസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആക്രണം നടത്തിയത് എസ്ഡിപിഐക്കാരാണെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞത് ഞെട്ടിച്ചു. നേതാക്കളുടെ സന്ദേശം തന്നെ ഞാന്‍ കേട്ടത്, സംഭവം നടത്തിക്കോളൂ, എല്ലാകാര്യവും ഞങ്ങള്‍ നോക്കിക്കോളാം എന്നാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതോടെ കേസ് പുതിയ വഴിത്തിരിവിലേക്കും പുതിയ രാഷ്ട്രിയ പ്രശ്നങ്ങളിലേക്കുമാണ് ഇനി വഴി തുറക്കുന്നത്.ആദ്യം മുതൽ കൊലപാതകം എസ് ഡി പി ഐ യിലേക്കും വൈക്തി വൈരാഗ്യം എന്ന രീതിയിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ ശ്രമം.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2