തിരുവനന്തപുരം: വേളിയിലെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്സിലെ ഗ്ളാസ് ഫര്‍ണസ് പൊട്ടി എണ്ണ ചോര്‍ന്ന് രണ്ട് കിലോമീറ്റർ വിസ്തൃതിയിൽ പരന്നതോടെ രണ്ട് മാസത്തേക്ക്  മത്സ്യബന്ധനം തടസ്സപ്പെടും. കടലില്‍ എത്രത്തോളം എണ്ണ പടര്‍ന്നിട്ടുണ്ടെന്ന് കൃത്യമായി കണക്കാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനായി വിദഗ്ദ്ധരുടെ സേവനം വേണ്ടിവരും. എണ്ണവ്യാപനത്തിന്റെ വ്യാപ്തി എത്രയെന്ന് അറിയാന്‍ കോസ്റ്റ്ഗാര്‍ഡും നിരീക്ഷണം തുടങ്ങി.നിലവില്‍ വെട്ടുകാട് മുതല്‍ വേളി വരെ രണ്ടു കിലോമീറ്ററോളം എണ്ണ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇത് പ്രതികൂലമായി ബാധിച്ചിരിക്കുന്നത് പരമ്ബരാഗത മത്സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴില്‍ ചെയ്യുന്നവരെയുമാണ്. വെട്ടുകാട്,​ വേളി ഭാഗങ്ങളിലായി മൂവായിരത്തില്‍പ്പരം മത്സ്യത്തൊഴിലാളികളാണ് കടലില്‍ ഉപജീവനം തേടുന്നത്. കരയില്‍ വ്യാപകമായ തോതില്‍ എണ്ണ പടര്‍ന്നതിനാല്‍ മത്സ്യബന്ധനം സാദ്ധ്യമാകാതെ വരുന്നത് കമ്ബവല,​ കട്ടമരം എന്നിവയെല്ലാം വലിച്ചു കയറ്റുന്ന തൊഴിലാളികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലാക്കും.ചോര്‍ന്ന എണ്ണയില്‍ രാസവസ്തുക്കള്‍ ഉള്ളതിനാല്‍ തന്നെ മത്സ്യസമ്ബത്തിനെയും ഇത് പ്രതികൂലമായി ബാധിക്കും. കൂടുതലായും പ്രതലത്തില്‍ ജീവിക്കുന്ന മത്സ്യങ്ങളായ പൊടിമീന്‍,​ ചാള,​ കൊഴിയാള,​ നത്തോലി എന്നിവയെല്ലാം ചത്തൊടുങ്ങുന്നതിന് കാരണമാകുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2