മഞ്ജു വാര്യരും സൌബിന്‍ ഷാഹിറും മുഖ്യ വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘വെള്ളരിക്കാപട്ടണ’ത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയമാകുകയാണ്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിഡിയോ എത്തിയിട്ടുള്ളത്. മമ്മൂട്ടിയുടെ നടന ജീവിതത്തിലെ ശ്രദ്ധേയമായ നാല് കഥാപാത്രങ്ങളുടെ രൂപഭാവത്തില്‍ മഞ്ജു വാര്യരെയും അതിനൊപ്പം സൌബിനെയും ക്യാരിക്കേച്ചര്‍ ചെയ്തുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ തയ്യാറാക്കിയിട്ടുള്ളത്.

മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നര്‍മ രസത്തിലാണ് ഒരുങ്ങുന്നതെന്നാണ് സൂചന. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിനു വേണ്ടി സംവിധായകനും മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം ഗൗതംശങ്കര്‍. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറും ഗാനരചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം നല്‍കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക