മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ച്‌ യുവാവ് മരിച്ചു. മലപ്പുറം ചോക്കാട് പുല്ലങ്കോട് വെടിവെച്ച പാറയില്‍വെച്ച നടന്ന അപകടത്തില്‍ വാഹനം ഓടിക്കുകയായിരുന്ന സ്രാമ്ബിക്കല്ല് സ്വദേശി സ്രാമ്ബിക്കല്ല് കണ്ണിയന്‍ ശാഫിയാണ് (44) മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം സംഭവിച്ചത്.

സ്രാമ്ബിക്കല്ലില്‍ നിന്നും കാളികാവിലേക്ക് പോകുന്ന വഴി രാത്രി ഏഴരയോടെ വാനിന് തീപിടിക്കുകയായിരുന്നു. വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. തീ ആളിപ്പടര്‍ന്ന ശേഷമാണ് പ്രദേശവാസികള്‍ അപകടം അറിയുന്നത്. തുടര്‍ന്ന് നാട്ടുക്കാര്‍ കാളികാവ് പൊലീസിനെയും തിരുവാലി ഫയര്‍ ആന്‍ഡ് റസ്‌ക്യു ടീമിനെയും വിവരമറിയിക്കുകയായിരുന്നു.

കാളികാവ് സി ഐ പി ജ്യോതീന്ദ്രകുമാറും നാട്ടുകാരും ചേര്‍ന്ന് വാഹനം വെട്ടിപ്പോളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരിച്ചറിയാത്ത വിധം കത്തികരിഞ്ഞു മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹം മാറ്റി. ഷോര്‍ട്ട് സര്‍ക്യുട്ടാവാം അപകടകാരണമെന്നാണ് നിഗമനം. പരേതനായ മുഹമ്മദ് (മാനു)വാണ് പിതാവ്. ഉമ്മ: മറിയുമ്മ. ഭാര്യ: ബേബി ഫെമിന. മക്കള്‍: ഹംന, അമല്‍, അഫിന്‍ഷാന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2