വൈക്കം: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ജ​യ്സ​ണ്‍ ജെ. ​നാ​യ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. വെച്ചൂർ മുച്ചൂർ കാവ് അനുഷ ഭവനിൽ സന്തോഷിൻ്റെ മകൻ അർജുനെ (18) യാണ് വൈക്കം എസ്.ഐ അജ്മലും സംഘവും അറസ്റ്റ് ചെയ്തത്.

ആ​ക്ര​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച വാ​ക്ക​ത്തി​യും ക​ണ്ടെ​ത്തി. അ​ക്ര​മി സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രാ​ണ്. വെ​ച്ചൂ​ർ-​ക​ല്ല റോ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ജ​യ്സ​ണെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മ​ർ​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജ​യ്സ​ണി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​ത്തു​രു​ത്തി പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. കൗ​മാ​ര​ക്കാ​രാ​യ മൂ​ന്ന് പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ജ​യ്സ​ൺ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ്മ​യു​ടെ വ​യ​ലാ​റി​ലെ വീ​ട്ടി​ൽ പോ​യ​ശേ​ഷം കാ​റി​ൽ ഏ​റ്റു​മാ​നൂ​രി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ജ​യ്സ​ണി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക