തിരുവനന്തപുരം: നിയമസഭയില്‍ തീപ്പൊരിയായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തന്റെ സംസാരത്തിനിടെ അത് തടസപ്പെടുത്തി ഇടപെടാന്‍ ശ്രമിച്ച എ.എന്‍. ഷംസീറിന് ചുട്ട മറുപടിയാണ് വി.ഡി. സതീശന്‍ എം.എല്‍.എ നല്‍കിയത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിലാണ് ഷംസീറിന്റെ പ്രതികരണം സതീശനെ ചൊടിപ്പിച്ചത്.

‘പ്രതിപക്ഷ നേതാവ് സംസാരിക്കുമ്ബോള്‍ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാന്‍ ഷംസീറിനെ സ്പീക്കര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ. എങ്ങനെ നിയമസഭയില്‍ സംസാരിക്കണമെന്ന് ഷംസീര്‍ തനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും’ സതീശന്‍ തുറന്നടിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെ ഇടയ്ക്കു കയറി സംസാരിക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വഴങ്ങില്ലെന്ന് സതീശന്‍ പറഞ്ഞു. ഇതിന് ഷംസീര്‍ നടത്തിയ പ്രതികരണമാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group