കോഴിക്കോട്: കേരളാ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളോടും കുഞ്ഞുങ്ങളോടും വരെ പൊലീസ് അപമര്യാദയായി പെരുമാറുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ എത്ര സ്ത്രീകള്‍ നല്‍കിയ പരാതികളാണ് കെട്ടിക്കിടക്കുന്നതെന്ന് അന്വേഷിക്കണം. ഓരോ ജില്ലകളിലും പൊലീസിന് പെറ്റി ഈടാക്കാന്‍ ടാര്‍ഗറ്റ് നല്‍കിയിരിക്കുകയാണ്. ടാര്‍ജറ്റ് തികയ്ക്കാന്‍ പൊലീസ് സാധാരണക്കാരെ പിഴിയുകയാണെന്നും പൊലീസ് തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മുട്ടില്‍ മരം മുറി കേസില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സത്യസന്ധരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നു. വനം മന്ത്രി ഇക്കര്യങ്ങളൊന്നും അറിയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക