സ്വന്തം ലേഖകൻ

കോട്ടയം: മാസങ്ങളായി വ്യാപാരം നഷ്ടപ്പെട്ട ചെറുകിട വ്യാപാരികളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കണമെന്നും, വ്യാപാരം ചെയ്യുവാനും ഉപജീവിക്കാനുള്ള സാഹചര്യം ഒരുക്കി തരണമെന്നും ആവശ്യപ്പെട്ടു വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറിയേയും മറ്റു നേതാക്കന്മാരെയും പോലീസ് അറസ്റ്റ് ചെയ്തതിൽ ജില്ലാ യൂത്ത് വിങ് പ്രതിഷേധിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ യൂത്ത് വിംഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ , യൂത്ത് വിംഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അനുപ് ജോർജ്ജ്, ജില്ലാ ജനറൽ സെക്രട്ടറി ദീപക്ക് ചേരിക്കൽ, ജില്ലാ ട്രഷറാർ ജിൻറു കുര്യൻ,സെക്രട്ടറി രതീഷ് കിഴക്കേപ്പറമ്പിൽ ജില്ലാ നേതാക്കൻമാരായ അരുൺ മർക്കോസ് മാടപ്പാട്ട് , വിനീഷ് പായിപ്പാട് എന്നിവർ പ്രസംഗിച്ചു .