മണർകാട്: പാക്കറ്റ് ചാരായത്തിൽ നിന്നും വാറ്റ് ചാരായത്തിലേയ്ക്കു മാറിയ ചാരായം വാറ്റുകാരൻ പെരുമാൾ രാജൻ പിടിയിൽ. മണർകാട് പറമ്പുകര കോളനി കേന്ദ്രീകരിച്ച് വ്യാജ വാറ്റ് നടത്തിയ പെരുമാൾ രാജനെയാണ് എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡും പാമ്പാടി എക്‌സൈസും ചേർന്നു പിടികൂടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

1997 ലാണ് രാജൻ ആദ്യം എക്‌സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്. അന്ന് സ്പിരിറ്റ് നേർപ്പിച്ച് ചാരായം ഉണ്ടാക്കി പാക്കറ്റിൽ നിറച്ച് വിൽപ്പന നടത്തുകയായിരുന്നു പതിവ്. ഈ കേസിൽ ഇയാളെ പിടികൂടിയ എക്‌സൈസ് സംഘം , ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ലോക്ക് ഡൗൺ സമയത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പറമ്പുകര ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും ചാരായം നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

പ്രധാന റോഡിൽ നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് കോളനി സ്ഥിതി ചെയ്യുന്നത്. ഈ കോളനിയിൽ നിന്നും കേസ് പിടികൂടുക എന്നത് ഏറെ ശ്രമകരമായ ജോലിയായിരുന്നു. കോളനിയിലേയ്ക്ക് അപരിചിതരമായ ആരെങ്കിലും കയറിയെത്തിയാൽ അപ്പോൾ തന്നെ പെരുമാളിന്റെ ചാരൻമാർ അപ്പോൾ തന്നെ വിവരം കൈമാറും.

ഇതേ തുടർന്നു എക്‌സൈസ് സംഘം വയലിൽ ചൂണ്ടയിടാനെന്ന വ്യാജേനെ എക്‌സൈസ് സംഘം പാടത്ത് എത്തുകയായിരുന്നു. തുടർന്ന്, എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗവും ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫിസറുമായ ഫിലിപ്പ് തോമസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയിഡിൽ പാമ്പാടി റയിഞ്ചിലെ പ്രിവന്റീവ് ഓഫിസർമാരായ അനിൽ വേലായുധൻ, കെ.എൻ വിനോദ്, ജെക്‌സി ജോസഫ്, എക്‌സൈസ് കമ്മിഷണറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗം കെ.ഷിജു, പാമ്പാടി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫിസർമാരായ മനു ചെറിയാൻ, അഖിൽ എസ്.ശേഖർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു കുപ്പിയ്ക്കു രണ്ടായിരം രൂപയാണ് ഈടാക്കിയിരുന്നത്. കാലങ്ങളായി ഇയാൾ ചാരായ വിൽപ്പന നടത്തി വരികയായിരുന്നുവെന്നു എക്‌സൈസ് സംഘം പറഞ്ഞു.