ന്യൂഡൽഹി: സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്ന് വാര്യകുന്നത്, പുന്നപ്ര, വയലാർ, വാഗൺ ട്രാജഡി തുടങ്ങിയ സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പേര് കൂടി വെട്ടിമാറ്റാൻ നീക്കം. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസറ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്.
പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷികളായ 46 പേരുടെയും, കാവുമ്പായി സമരവുമായി ബന്ധപ്പെട്ട കുമാരന് പുള്ളുവന്‍, കുഞ്ഞിരാമന് പുളുക്കല്‍, കരിവെള്ളൂരില്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ട 16കാരന് കീനേരി കുഞ്ഞമ്പു എന്നിവരുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കാനൊരുങ്ങുന്നത്. ഐസിഎച്ച്ആര്‍ അംഗമായ സിഐ ഐസക് നാല് വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.സംഘപരിവാര്‍ സംഘടനയായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഉപാധ്യക്ഷനായ സിഐ ഐസക്കാണ് സമരങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കാനാകില്ലെന്ന് വാദിക്കുന്നത്.ഈ സമയം നെഹ്റുവിന്റെ ഇടക്കാല സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നു. ഈ കലാപങ്ങള്‍ ഇടക്കാല സര്‍ക്കാരിനെതിരായിരുന്നുവെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും ഐസക് നല്കിയ റിപ്പോര്‍ട്ടില്‍ വാദിക്കുന്നു.