മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം പൊ​ലീ​സ് ​​സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​പ്പ​ത്തി​നാ​ലാം​ മൈ​ല്‍ സെന്‍റ്​ ആ​ന്‍​റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍, യു.​പി. സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം. ഇ​തോ​ടു ചേ​ര്‍ന്ന വ്യാ​കു​ല മാ​ത ഫൊ​റോ​ന പ​ള്ളി​യി​ല്‍ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നിട്ടുണ്ട്. സെന്‍റ്​ ആ​ന്‍​റ​ണീ​സ് ഹൈ​സ്‌​കൂ​ളി​ല്‍നി​ന്ന്​ ര​ണ്ട് വി​ഡി​യോ കാ​മ​റ​ക​ളും ആ​റാ​യി​ര​ത്തോ​ളം രൂ​പ​യു​മാ​ണ്​ ക​വ​ര്‍​ന്ന​ത്. സ​മീ​പ​ത്തെ യു.​പി സ്‌​കൂ​ളി​ല്‍നി​ന്ന്​ 29,500 രൂ​പ​യും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും മോ​ഷ്​​ടി​ച്ചു. ഹൈ​സ്‌​കൂ​ളി​ല്‍ സ​ര്‍ക്കാ​ര്‍ വി​ദ്യാ​ര്‍ഥി​ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി ന​ല്‍കി​യ കാ​മ​റ​ക​ളാ​ണ് കൊ​ണ്ടു​പോ​യ​ത്.
ഫോ​​ട്ടോ​കോ​പ്പി എ​ടു​ത്ത വ​ക​യി​ല്‍ ല​ഭി​ച്ച പ​ണ​മാ​ണ് ആ​റാ​യി​രം രൂ​പ .ഇ​ത് അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. യു.​പി​സ്‌​കൂ​ളി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും.

നി​ര്‍ധ​ന വി​ദ്യാ​ര്‍ഥി​ക്ക്​ ചൊ​വ്വാ​ഴ്ച ന​ല്‍കാ​നി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണാ​ണ് ന​ഷ്​​ട​മാ​യ​ത്. സ്​​കൂ​ളിന്റെ പൂ​ട്ടു ത​ക​ര്‍ത്ത്​ അ​ക​ത്തു ക​ട​ന്ന മോ​ഷ്​​ടാ​വ് അ​ല​മാ​ര​ക​ളു​ടെ​യും പൂ​ട്ടും ത​ക​ര്‍ത്താ​ണ് ക​വ​ര്‍ച്ച ന​ട​ത്തി​യ​ത്. പ​ള്ളി​ക്ക് മു​ന്നി​ലെ ഗ്രോ​ട്ടോ​യു​ടെ നേ​ര്‍ച്ച​ക്കു​റ്റി ത​ക​ര്‍ത്ത മോ​ഷ്​​ടാ​ക്ക​ള്‍ ഇ​തി​നു​ള്ളി​ലെ പ​ണ​വും അ​പ​ഹ​രി​ച്ചു. വ്യാ​കു​ല മാ​ത ഫൊ​റോ​ന പ​ള്ളി​യു​ടെ പി​ന്‍വ​ശ​ത്തെ സ​ങ്കീ​ര്‍ത്തി​യു​ടെ ക​ത​ക് കു​ത്തി​ത്തു​റ​ന്നാണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ചൊ​വ്വാ​ഴ്ച രാ​വി​ലെ 5.30 ഓ​ടെ പ​ള്ളി തു​റ​ക്കാ​ന്‍ എ​ത്തി​യ​വ​രാ​ണ് മോ​ഷ​ണ വി​വ​രം ആ​ദ്യം അ​റി​യു​ന്ന​ത്. തു​ട​ര്‍ന്ന് പ​ള്ളി ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പെ​രു​വ​ന്താ​നം പൊ​ലീ​സി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ​ള്ളി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ത്തെ​യും സി.​സി.​ടി.​വി പ​രി​ശോ​ധ​ന​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ച​യോ​ടെ ര​ണ്ടു യു​വാ​ക്ക​ളു​ടെ ദൃ​ശ്യം ല​ഭ്യ​മാ​യി​ട്ടു​ണ്ട്. ഒ​രാ​ള്‍ ക​ണ്ണ​ട​യും തൊ​പ്പി​യും ധ​രി​ച്ച നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം പെ​രു​വ​ന്താ​നം പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു സ​മീ​പം പ​ഞ്ചാ​യ​ത്ത്​ വ​ക ക​ര്‍ഷ​ക​ക്ക​ട കു​ത്തി തു​റ​ന്ന്​ ഒ​രു ല​ക്ഷം രൂ​പ​യും 7000ഓ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളും മോ​ഷ്​​ടി​ച്ചി​രു​ന്നു. ഈ ​കേ​സി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക