വാളയാര്‍ പെൺകുട്ടികളുടെ പീഡനക്കേസില്‍ ഡി.വൈ.എസ്.പിക്കെതിരെ ആരോപണവുമായി പെണ്‍കുട്ടികളുടെ അച്ഛന്‍. നേരത്തെ, മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടികളുടെ അച്ഛനെ ഡി.വൈ.എസ്.പി സോജന്‍ വിളിപ്പിച്ചിരുന്നു. അന്ന് തന്നോട് കുറ്റം ഏറ്റെടുക്കാന്‍ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായും കേസ് ഏറ്റെടുത്താല്‍ തന്നെ രക്ഷിക്കാമെന്ന് സോജന്‍ ഉറപ്പ് നല്‍കിയതായുമാണ് പെൺകുട്ടികളുടെ അച്ഛന്‍ ആരോപിക്കുന്നത്.

ഡി.വൈ.എസ്.പി യുടെ പ്രവർത്തിയിൽ ഉണ്ടായ മനോവിഷമത്താല്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചെന്നും എന്നാല്‍, ഭാര്യയുടെ ദേഹത്ത് കാല് തട്ടിയതിനാലാണ് രക്ഷപ്പെട്ടതെന്നും പെൺകുട്ടികളുടെ അച്ഛന്‍ പറഞ്ഞു. കേസിന്റെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി കുടുംബം ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിക്കുക, ഡി.വൈ.എസ്.പി സോജന് സ്ഥാനകയറ്റം നല്‍കാനുള്ള സർക്കാർ തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2