സ്വന്തം ലേഖകൻ

മരങ്ങാട്ടുപിള്ളി: വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതവും ക്രമക്കേടും അഴിമതിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മരങ്ങാട്ടുപിള്ളി പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. ഭരണകക്ഷി മെമ്പർമാർ സ്വന്തം പാർട്ടിക്കാർക്കും ബന്ധുക്കൾക്കും പിൻവാതിലിലൂടെ വാക്സിൻ സംഘടിപ്പിച്ചു കൊടുക്കുന്നതിലാണ് പ്രതിഷേധം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബുക്കിങ് ഇല്ലാതെ രണ്ടാം ഡോസുകാർക്ക് വിതരണം ചെയ്യേണ്ട വാക്സിനാണ് ഇഷ്ടക്കാർക്കും ബന്ധുക്കൾക്കും മറിച്ചു കൊടുക്കുന്നത്. ഒന്നാം ഡോസ് സ്വീകരിച്ചു നൂറു ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് കിട്ടാതെ ആളുകൾ നട്ടം തിരിയുമ്പോഴാണ് ഇത്തരം ക്രമക്കേട്. ഒന്നാം ഡോസ് ബുക്കിങിന് ശ്രമിക്കുന്നവർക്ക് വിദൂര പ്രദേശങ്ങളിലാണ് അപൂർവ്വമായെങ്കിലും സ്ലോട്ട് കിട്ടുന്നത്.

വാക്സിൻ വിതരണത്തിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ ധർണ്ണ ഗടഡ ജില്ലാ പ്രസിഡന്റ് ജോർജ് പയസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാർട്ടിൻ പന്നിക്കോട്ട്, മാത്തുക്കുട്ടി പുളിക്കിയിൽ, ജോസ് ജോസഫ് പി, ഫ്രാൻസിസ് മരങ്ങാട്ടുപിള്ളി, സണ്ണി വടക്കേടം, കെ ആർ ഹരിക്കുട്ടൻ, സണ്ണി മുളയോലിൽ, ഷൈൻ കൈമളേട്ട്, ചന്ദ്രൻ മലയിൽ, ബേബി ഈന്തുംതോട്ടം തുടങ്ങിയവർ നേതൃത്വം നൽകി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക