കോട്ടയം: വൈക്കത്ത് ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് മുക്തയും ഹൃദ്രോഗിയുമായ ഭാര്യ വീടിനുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ട് ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് സൂചന. വൈക്കം ചെമ്മനാകരി, ആഞ്ചിലത്തറയിൽ തങ്കച്ചൻ(58), ഭാര്യ ഓമന (54) കിടപ്പുമുറിയിൽ മരിച്ച നിലയിലും കാണപ്പെട്ടത്.
ഭാര്യ കട്ടിലിൽ മരിച്ച നിലയിലും, ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലും ആണ് കാണപ്പെട്ടത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇരുവരും അടുത്തിടെയാണ് കൊവിഡ് വിമുക്തരായത്.

ഇന്നു രാവിലെ എട്ടരയോടെ ഇരുവരേയും കാണാതിരുന്നതിനെ തുടർന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കൾ അന്വേഷിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓമന ഹൃദ്രോഗി കൂടിയാണ്. രാത്രിയിൽ ഓമന മരിച്ചതറിഞ്ഞ് ഭർത്താവ് ആത്മഹത്യ ചെയ്തതാ കാമെന്ന് കരുതുന്നു. കൂലിപ്പണിക്കാരായ ഇവർക്ക് മക്കളില്ല.

വൈക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും. സംഭവത്തിലെ ദുരൂഹത നീക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.