സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: വാഹന പരിശോധനയ്ക്കിടെ ഒരു കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. തൃക്കൊടിത്താനം സ്വദേശികളായ പാറയില്‍ വീട്ടില്‍ അജീഷ്(26), എബിന്‍ റോയ് (20) എന്നിവരെയാണ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നീര്‍പ്പാറ ഭാഗത്ത് വച്ച് നടന്ന വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഐ ശരണ്യ എസ്. ദേവന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. അജീഷ് തൃക്കൊടിത്താനം, ചങ്ങനാശേരി എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി അടിപിടി കഞ്ചാവ് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്.

ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി ലോക്ഡൗണിന്റെ മറവില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടു വന്ന കഞ്ചാവ് ആണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വൈക്കം ഡിവൈ.എസ്.പി എ ജെ തോമസ്, ജില്ലാ നാര്‍കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി എം.എം. ജോസ് എന്നിവരുടെ മേല്‍ നോട്ടത്തില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് പ്രതികൾ പൊലീസിന് മുന്നിൽ പെട്ടത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. വാഹനത്തിൽ നിന്നു ഇറങ്ങിയോടിയ പ്രതികളെ പിന്നാലെ ഓടി സാഹസികമായാണ് കീഴ്പ്പെടുത്തിയത്.

ഇതേ തുടർന്ന് എസ്.ഐ തോമസ് , എ.എസ്.ഐമാരായ സജികുമാർ ,വിനോദ് , സീനിയർ സിവിൽ പൊലീസ് ഓഫിസർ ജസ്റ്റിൻ, ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രതീഷ് രാജ്, തോംസൺ കെ മാത്യു , സി.പി.ഒമാരായ അരുൺ, അനീഷ്, അജയകുമാർ , ഷിബു , ഷമീർ സമദ് , ശ്രീജിത്ത് ബി.നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.