തിരുവനന്തപുരം: ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ടു.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

28 കോൺഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ കൊലപ്പെടുത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താൻ വളർന്നു വന്നതെന്നും കെ സുധാകരൻ പറഞ്ഞു. കൊലക്കേസുകൾ തെളിയിച്ചാൽ താൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.