കോഴിക്കോട്: വീട്ടമ്മ വാക്‌സിന്‍ എടുക്കാനെത്തിയത് അന്‍പതു കിലോമീറ്ററോളം യാത്ര ചെയ്ത്. എന്നാല്‍, വീട്ടമ്മയ്ക്ക് വാക്‌സിനേഷന്‍ ലഭിച്ചില്ല. വാക്‌സീന്‍ കിട്ടിയില്ലെങ്കിലും ആരോഗ്യവകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കി!

കോഴിക്കോട് അരക്കിണര്‍ താരിഖ് മന്‍സിലില്‍ വി.നദീറയ്ക്കാണ് വാക്‌സിനെടുക്കാതെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. റജിസ്‌ട്രേഷന്‍ കൃത്യമല്ലെന്ന കാരണം പറഞ്ഞാണ് വാക്‌സിനെടുക്കാതെ നദീറയെ തിരിച്ചയച്ചത്. എന്നാല്‍, വീട്ടിലെത്തിയപ്പോഴേക്കും വാക്‌സിനെടുത്തതായി സര്‍ട്ടിഫിക്കറ്റ് ഫോണില്‍ വന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വാക്‌സിനേഷന് റജിസ്റ്റര്‍ ചെയ്തപ്പോള്‍ പേരാമ്ബ്ര ചങ്ങരോത്ത് പിഎച്ച്‌സിയിലാണ് നദീറയ്ക്ക് സ്ലോട്ട് ലഭിച്ചത്.

മകനോടൊപ്പം ഇരുചക്രവാഹനത്തില്‍ അരക്കിണറില്‍ നിന്ന് ചങ്ങരോത്തെത്തിയെങ്കിലും ബുക്കിങ് കൃത്യമായിട്ടല്ല നടത്തിയതെന്ന് പറഞ്ഞ് തിരിച്ചയച്ചു. എന്നാല്‍ തിരികെ വീട്ടിലെത്തിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാമെന്ന സന്ദേശം ഫോണില്‍ ലഭിച്ചു.

സര്‍ട്ടിഫിക്കറ്റില്‍ തന്റെ പേരും ആധാര്‍ കാര്‍ഡിന്റെ നമ്ബറും വാക്‌സിന്റെ പേരുമെല്ലാം കൃത്യമായുണ്ട്. ഇത്ര കൃത്യമായി വിവരങ്ങള്‍ നല്‍കിയെന്നിരിക്കെ എന്തുകൊണ്ടാണ് വാക്‌സീന്‍ നല്‍കാതെ മടക്കിയതെന്ന സംശയമാണുള്ളത്.

ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയിട്ടും വാക്‌സീന്‍ നല്‍കാതെ തിരിച്ചയച്ചയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക