തിരുവനന്തപുരം: വി.പി.ജോയിയെ പുതിയ ചീഫ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. വിശ്വാസ് മേത്ത വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന ജോയി അടുത്തിടെയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേറ്റെടുക്കും. 2023 ജൂണ്‍ 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ട്.1987 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ ഏകോപന ചുമതലയുളള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2