തിരുവനന്തപുരം: ജോസ് കെ മാണി മുന്നണിയെ വഞ്ചിച്ചെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ജോസ് വിഭാഗത്തിനെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും എന്നാല്‍ യു ഡി എഫ് യോഗത്തിലേക്ക് ഇനി വിളിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ചാണ് സുധീരന്റെ പ്രതികരണം.

‘എന്‍റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ’- വി എം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂ‌ര്‍ണരൂപം

ജോസ് കെ മാണി യുഡിഎഫിനോട് വിശ്വാസ വഞ്ചന കാട്ടിയെന്നും രാജ്യസഭാംഗത്വം രാജിവെക്കണമെന്നും ബഹു പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടതായി കാണുന്നു.

ഇത്തരുണത്തില്‍ പഴയ ഒരു കാര്യം ഓര്‍മപ്പെടുത്തുന്നത് തികച്ചും ഉചിതവും പ്രസക്തവുമാണ്. കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് യാതൊരു തത്വദീക്ഷയുമില്ലാതെ പാര്‍ട്ടി താല്പര്യം ബലി കഴിച്ച്‌ കൊണ്ട് ജോസ് കെ മാണിക്ക് ‘ദാനം’ചെയ്ത നേതൃത്വത്തിന്‍്റെ വിവേകശൂന്യവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ നടപടി ശരിയായില്ലെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

കോൺഗ്രസിൻറെയും യുഡിഎഫിൻറെയും ഉത്തമ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അപ്രകാരം അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് എന്‍റെ വിയോജിപ്പിന്‍ ഭാഗമായി യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. എന്‍റെ നിലപാട് തീര്‍ത്തും ശരിയായിരുന്നു എന്ന് തെളിയിക്കപ്പെട്ടതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്. ഇനിയും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ.

https://www.facebook.com/1446190458947906/posts/2750082461892026/?sfnsn=wiwspmo&extid=pGWCSLOtn1Kodlmu

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2