കൊച്ചി:  വിഡി സതീശൻ പ്രതിപക്ഷ നേതാവ് ആകരുതെന്ന് ഒരു വിഭാഗം രംഗത്ത്. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ആളുകള്‍ പ്രതിപക്ഷത്തെ നയിക്കുന്നത് അംഗീകരിക്കാനാവില്ല എന്നാണ് ഇവരുടെ വാദം.പ്രതിപക്ഷ നേതാവാകാന്‍ വി ഡി സതീശന്‍ നീക്കം നടത്തിയതിനു പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍ ഉയരുന്നത്. തനിക്കെതിരെ ഉയര്‍ന്ന ചില ആരോപണങ്ങള്‍ പ്രതിരോധിക്കുന്നതിനായി സതീശന്‍ ഭരണപക്ഷവുമായി ഒത്തുതീര്‍പ്പ് നടത്തിയെന്നാണ് ആക്ഷേപം. കഴിഞ്ഞ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനിടെയാണ് സതീശനെതിരെയും ആരോപണം ഉയര്‍ന്നത്.കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു അവിശ്വാസ പ്രമേയ അവതാരകനെതിരെ ആരോപണം ഉയരുന്നത്.ജെയിംസ് മാത്യു, എസ് ശര്‍മ്മ എന്നിവരാണ് അന്ന് വി ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത്. പിന്നിട് ഇതു വിജിലന്‍സിലും പരാതിയായി വന്നു.എന്നാല്‍ കേസെടുക്കാന്‍ അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപിച്ചപ്പോഴാണ് സതീശന്‍ സ്പീക്കറുമായി ഒത്തുതീര്‍പ്പിലെത്തിയത്. ഇതോടെ കേസെടുക്കാന്‍ അനുമതിയും കിട്ടിയില്ല. ഫലം സതീശന്റെ വിദേശയാത്രയും പിരിവുമടക്കം ചര്‍ച്ചയോ, കേസോ ആയില്ല.

തന്റെ സ്വന്തം കാര്യത്തിനായി പരസ്പരം ധാരണയ്ക്ക് തയ്യാറായ സതീശനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് എങ്ങനെ വിശ്വസിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തന്നെ ചോദ്യം. പിടി തോമസോ, തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ പ്രതിപക്ഷ നേതാവാകണമെന്നും ഇവര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2