സ്വന്തം ലേഖകൻ

ഷാർജ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ മുൻ സംസ്ഥാന പ്രസിഡണ്ടും, കേരള രാഷ്ട്രീയ നേതാക്കളിൽ പ്രഗത്ഭനുമായിരുന്ന ഉഴവൂർ വിജയന്റെ നാലാം ചരമദിനത്തിൽ ഓവർസീസ് എൻ സി പി യു.എ ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാവിധ കോവിഡ് ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയ രംഗത്ത് കടന്നു വന്ന് രാഷ്ട്രീയ സാഹചര്യങ്ങളുടെ മാറ്റങ്ങൾക്ക് വിധേയനായി എൻ സി പി പാർട്ടിയുടെ ഭാഗമായി പാർട്ടിയുടെ കേരള സംസ്ഥാന അദ്ധ്യക്ഷ പദവി വരെ അലങ്കരിച്ച രാഷ്ട്രീയ ആചാര്യൻമാരിൽ ഒരാളായ ഉഴവൂർ വിജയന്റെ ഓർമ്മകൾക്ക് മുൻപിൽ മൗന പ്രാർത്ഥനയും, പുഷ്പാർച്ചനയും നടത്തിയാണ് യു എ ഇ കമ്മറ്റി അനുശോചിച്ചത്.

ഓവർസീസ് എൻ സി പി യു എ ഇ കമ്മറ്റി പ്രസിഡണ്ട് രവി കൊമ്മേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ സി പി ഓവർസീസ് സെൽ ദേശീയ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് അനുസ്മരണ പ്രഭാഷണം നടത്തി.

ഒ എൻ സി പി യു എ ഇ കമ്മറ്റി ജനറൽ സെക്രട്ടറി സിദ്ധിഖ് ചെറുവീട്ടിൽ സ്വാഗതവും, സീനിയർ വൈസ് പ്രസിഡണ്ട് അഡ്വ: ബാബു ലത്തീഫ് നന്ദിയും പറഞ്ഞ യോഗത്തിൽ ഒ എൻ സി പി ദേശീയ ജനറൽ സെക്രട്ടറി ജിയോ ടോമി, ട്രഷറർ ഷാജു നേമ, എക്‌സിക്യുട്ടീവ് കമ്മറ്റി ഭാരവാഹികളായ വിവേക് , ജിമ്മി കുര്യൻ, രമേശ് നീലേശ്വരം, ജസ്റ്റിൻ ജോൺ, ജോൺസൺ ജോർജ് തുടങ്ങി മറ്റ് നിരവധി അംഗങ്ങളും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക