ലക്നൗ : പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത യു പി പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദന പ്രവാഹവുമായി മലയാളികൾ. രാജ്യദ്രോഹ സമീപനത്തിനെതിരെ കർശന നടപടി എടുക്കുന്നവരാണ് യു പി പോലീസെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം.
കേരള പോലീസ് സംരക്ഷിക്കുന്ന രാജ്യദ്രോഹികളെയാണ് യുപി പോലീസ് അറസ്റ്റ് ചെയ്തതെന്നും അതിനു രാജ്യമൊട്ടാകെ യോഗി സർക്കാരിനോടും , യുപി പോലീസിനോടും കടപ്പെട്ടിരിക്കുന്നുവെന്നും പോസ്റ്റുകളിൽ പറയുന്നു . മാത്രമല്ല ഇതിനെ ന്യായീകരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും , അത് കണക്കിലെടുക്കാതെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകണമെന്നും കമന്റുകളിൽ മലയാളികൾ ആവശ്യപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2