കൊല്ലം : കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ്‌ അവസാന ഘട്ടത്തിലേക്ക്.ഈ മാസം 10 ന് ഉള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.  

കേസിന്റെ പ്രധാന തെളിവായ  പാമ്പിന്റെ പോസ്റ്റ്‌മോർട്ടം നിർണായക വിവരങ്ങൾ കൈമാറി  ഫോറൻസിക്‌‌ മേധാവി ശശികല ക്രൈംബ്രാഞ്ച്‌ അന്വേഷകസംഘത്തിന്‌  കൈമാറി. സാക്ഷികൾ ഇല്ലാത്ത കേസ് ആയതിനാൽ കേസിലെ ഓരോ തെളിവുകളും അതി സൂഷ്മായിട്ടാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അടുത്ത ദിവസങ്ങളിൾ കുറ്റപത്രം സമർപ്പിക്കുമ്മെന്നാണ് സൂചന.ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്‌ എത്തിയാണ്‌ വിവരം  ശേഖരിച്ചത്‌‌. സൂരജ്‌ മൂർഖനെക്കൊണ്ട്‌ ‌ ഉത്രയെ കടിപ്പിച്ചതു‌ സംബന്ധിച്ച്‌ നാലംഗ സമിതിയുടെ റിപ്പോർട്ട്‌ പ്രധാനമാണ്‌. റിപ്പോർട്ട്‌ വൈകാതെ അന്വേഷകസംഘത്തിനു‌ ലഭിക്കും.

കുറ്റപത്രം രണ്ടുവിധം

കൊലപാതകം, ഗാർഹിക പീഡനം എന്നിങ്ങനെ രണ്ട് വിധത്തിലുള്ള കുറ്റപത്രമാണ്  പുനലൂർ മജിസ്‌ട്രേട്ട്‌‌ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.സ്ത്രീധനമായി ലഭിച്ചത് സ്വന്തം പേരിലാക്കിയ ശേഷം ഉത്രയെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് എന്നാണു അന്വേഷണസംഘ കണ്ടെത്തിയത്.

കേസ് ഇങ്ങനെ.

 

കഴിഞ്ഞ മാർച്ച്‌   2 ആണ്  ആണ് കൊല്ലം അഞ്ചൽ സ്വാദേശിയായ ഉത്രയ്ക്ക് ഭർത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽ വച്ചു  പാമ്പ് കടിയേറ്റത്. ഇതേ തുടർന്ന് ചികിത്സയ്ക്ക് ശേഷം സ്വന്തം വീട്ടിൽ കഴിയുന്നതിന്നു ഇടയിലാണ് വീണ്ടും മെയ്‌ 6 ന് ഉത്രയ്ക്ക് വീണ്ടും പാമ്പ് കടിയേറ്റ് മരിക്കുന്നത്.   

ഉത്രയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. ഉത്ര മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിച്ചത് . എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് കയറിയെന്നാണ് സംശയം. ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട്  കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. 2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു .

കേസിലെ പ്രതികൾ

കൊലപാതകക്കേസിൽ സൂരജ്‌ മാത്രമാവും പ്രതി. പാമ്പുപിടിത്തക്കാരൻ സുരേഷ്‌ മാപ്പുസാക്ഷിയാകും.

 ഗാർഹിക പീഡനക്കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാകും പ്രതികളെന്നാണ്‌ സൂചന.

ശാസ്ത്രിയമായാ തെളിവെടുപ്പ്.  

സാക്ഷികൾ ഇല്ലാത്ത ഈ കേസിൽ ഓരോ ചെറിയ തെളിവുകൾക്ക് പോലും കേസിന്റെ ഗതിമാറ്റാൻ കഴിവ് ഉള്ളവയാണ് അതുകൊണ്ട് കൊണ്ട് തന്നെ ആദ്യം മുതൽ തന്നെ തെളിവ് ശേഖരിക്കുന്ന കാര്യത്തിൽ വലിയ ശ്രദ്ധയാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ സ്വികരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഡമ്മിയിൽ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊലപാതക രീതി വീണ്ടും പുനരാവിഷ്കരിച്ചു  അത് റെക്കോർഡ് ചെയ്തത് ഉൾപ്പെടെയുള്ള  ശക്തമായ തെളിവുകളാണ് കോടതിയിൽ സമർപ്പിക്കുന്നത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം.

കേസ് അവസാന ഘട്ടത്തിലേക്ക്. 

കൊലപാത രീതി കൊണ്ടു തന്നെ ഏറെ കോളിളക്കം ഉണ്ടാക്കിയ കേസ് ആണ് ഉത്ര വധക്കേസ്‌. 10 തിയതിക്ക് മുൻപായി കേസ് കോടതിയിൽ സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.വളരെ ആശ്രുതിതമായി നടപ്പിലാക്കിയ കേസ് ആയതിനാലും  വ്യതസ്‌തമായ മുൻപ് കേട്ടു കേൾവി പോലും ഇല്ലാത്ത തരത്തിലുള്ള കേസ് ആയതിനാലും ഉത്ര വധകേസ് ഇനി കുറ്റാന്വേഷണ ഫയലിൽ ഇനി വരുന്ന ഉദ്യോഗാർതികൾക്കുള്ള പഠനം വിഷയത്തിൽ ഉൾപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2