ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍ ആറാം അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജി എം മനോജ് മുമ്ബാകെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ വാദംനടന്നു. രണ്ടു തവണ പാമ്ബുകടിയേറ്റപ്പോഴും ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായി തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രോസിക്യൂഷന്‍ കോടതി മുമ്ബാകെ നിരത്തി.

ഉത്രയുടെ അഞ്ചലിലെ വീട്ടിലേക്ക് 2020 മെയ് ആറിന് സൂരജ് കറുത്ത ഷോള്‍ഡര്‍ ബാഗുമായാണ് വന്നത്. ഷോള്‍ഡര്‍ബാഗ് തന്റേതല്ലെന്ന് സൂരജ് പറഞ്ഞിരുന്നു. ഏപ്രില്‍ 24ന് പകല്‍ 11.30ന് അതേ ഷോള്‍ഡര്‍ ബാഗുമായെത്തി സൗത്ത് ഇന്ത്യന്‍ബാങ്കിന്റെ ഏഴംകുളത്തെ എടിഎമ്മില്‍നിന്ന് സൂരജ് പണം പിന്‍വലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാമ്ബു പിടിത്തക്കാരന്‍ ചാവര്‍കാവ് സുരേഷ് 24നാണ് സൂരജിന് പാമ്ബിനെ നല്‍കിയത്.

പാമ്ബിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച ബാഗാണ് മെയ് ആറിന് അഞ്ചലിലെ ഉത്രയുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. അന്നുരാത്രിയിലാണ് ഉത്രയെ പാമ്ബിനെക്കൊണ്ട് കടിപ്പിച്ചത്. പതിവില്ലാതെ മെയ് ഏഴിന് അതിരാവിലെ ഉറക്കമുണര്‍ന്ന സൂരജ് ഉത്ര മരിച്ചുകിടക്കുന്നത് കണ്ടതായി മൊഴി നല്‍കിയിട്ടുണ്ട്. അഞ്ചല്‍ സെന്റ്ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ചു. ഡ്യൂട്ടിഡോക്ടര്‍ പരിശോധിക്കുന്നതിനു മുമ്ബുതന്നെ ഉത്രയുടെ കൈയില്‍ പാമ്ബുകടിച്ച പാടുണ്ടെന്ന് സൂരജ് പറഞ്ഞു.

തുടര്‍ന്ന് ഉത്രയുടെ സഹോദരനോടൊപ്പം വീട്ടിലെത്തിയ സൂരജ് കിടപ്പുമുറിക്ക് സമീപത്തെ മുറിയിലെ അലമാരയ്ക്കിടയില്‍ പാമ്ബുണ്ടെന്ന് കാട്ടിക്കൊടുത്തു. എന്നാല്‍, പാമ്ബിനെ പിടികൂടാന്‍ സൂരജ് തയ്യാറായില്ല.ഉത്രയെ രണ്ടുപ്രാവശ്യം പാമ്ബുകടിച്ചപ്പോഴും സൂരജ് മാത്രമാണ് കിടപ്പുമുറിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, സംഭവിച്ച കാര്യങ്ങള്‍ കോടതിയില്‍ വിശദീകരിക്കാന്‍ സൂരജ് തയ്യാറാകാത്തത് ഗൗരവമേറിയ സാഹചര്യമാണെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച്‌ പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക