ന്യൂഡല്‍ഹി: 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഇനി റോഡിലിറക്കാന്‍ ചെലവേറും. ബജറ്റില്‍ പ്രഖ്യാപിച്ച വാഹന ഉപയോഗത്തിനു കാലപരിധി നിശ്‌ചയിക്കുന്ന നിയമ (വെഹിക്കിള്‍ സ്‌ക്രാപ്പിങ്‌ പോളിസി) ത്തിന്റെ അടിസ്‌ഥാനത്തില്‍ പുതിയ നിരക്കുകള്‍ റോഡ്‌ ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാണിജ്യാവശ്യത്തിനുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്‌ 7,500 രൂപയാകും. ട്രക്കുകള്‍ക്ക്‌ ഇത്‌ 12,500 രൂപയാകും. നേരത്തെ ഇത്‌ 200 രൂപയായിരുന്നു. ഇരുചക്രവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 1,000 രൂപയാകും. നേരത്തെ 300 രൂപയായിരുന്നു. സംസ്‌ഥാനങ്ങള്‍ക്ക്‌ ഇതിന്‌ അധിക നികുതിയും ചുമത്താം. ഫിറ്റ്‌നസ്‌ ടെസ്‌റ്റില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ക്കു രജിസ്‌ട്രേഷന്‍ നഷ്‌ടമാകും.

പ്രധാന നിര്‍ദേശങ്ങള്‍:

ഇരു ചക്രവാഹനങ്ങള്‍ക്ക്‌ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 1,000 രൂപ, നാലു ചക്രവാഹനങ്ങള്‍ക്ക്‌ 4,000
രജിസ്‌ട്രേഷന്‍ പുതുക്കുംമ്ബോള്‍ ഹരിത നികുതി അടയ്‌ക്കേണ്ടിവരും. ഇതു വാര്‍ഷിക റോഡ്‌ നികുതിയുടെ 10 മുതല്‍ 25 ശതമാനം വരെയാകാം.

15 വര്‍ഷം കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷവും സ്വകാര്യ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടിവരും.
ഇലക്‌ട്രിക്‌ വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റമാണു നടപടികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്‌. ഇതു സംബന്ധിച്ച്‌ കൂടുതല്‍ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തുവിടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2