ചീരഞ്ചിറ: യുഎസില്‍ മലയാളി യുവ എന്‍ജിനീയറും 3 വയസ്സുള്ള മകനും കടലില്‍ മുങ്ങിമരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

ചീരഞ്ചിറ പുരയ്ക്കല്‍ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകന്‍ ജാനേഷ് (37), മകന്‍ ഡാനിയല്‍ (3) എന്നിവരാണ് ‍ മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ജോലി കഴിഞ്ഞ് എത്തിയ ജാനേഷ്, ഡാനിയലുമായി അപ്പോളോ ബീച്ചില്‍ പോയപ്പോഴാണ് അപകടമുണ്ടായതെന്നും ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളും അപകടത്തില്‍പെട്ടതായും സൂചനയുണ്ട്.

അപകടം സംബന്ധിച്ച മറ്റു വിവരങ്ങള്‍ നാട്ടിലുള്ള ബന്ധുക്കള്‍ക്ക് ലഭ്യമല്ല. ‍ ഐടി എന്‍ജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ലോറിഡയിലെ ടാംപയിലാണ് താമസിക്കുന്നത്.ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും ‍ മകനാണ്.