അമ്മായിയമ്മയ്ക്ക് കാമുകനെ കണ്ടെത്താന്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുകയാണ് ഒരു മരുമകള്‍. അമേരിക്കയില്‍ നിന്നാണ് വിചിത്രമായ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവതിയുടെ പരസ്യം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയും ചെയ്തു. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ വാലിയില്‍ താമസിക്കുന്ന യുവതിയാണ് പരസ്യം നല്‍കിയതു. തന്റെ 51കാരിയായ അമ്മായിയമ്മയ്ക്ക് ആണ്‍ സുഹൃത്തിനെ വേണമെന്നാണ് ഇവരുടെ ആവശ്യം. അമ്മായിയമ്മയ്ക്കായി 40-60 വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരില്‍ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും യുവതി പരസ്യത്തില്‍ പറയുന്നു. മാത്രമല്ല, തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 1000 ഡോളര്‍ ശമ്ബളവും നല്‍കും. അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ക്രെയ്ഗ്‌സ് ലിസ്റ്റിലാണ് ഇത്തരത്തില്‍ ഒരു പരസ്യമെത്തിയത്. രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനം. അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് അമ്മായിയമ്മയ്ക്ക് ഒപ്പം കാമുകനായി പോവുക എന്നതാണ് ആവശ്യം. നൃത്തം ചെയ്യാന്‍ അറിയുന്ന, നന്നായി സംസാരിക്കാന്‍ അറിയുന്ന പുരുഷന്‍മാര്‍ക്ക് മുന്‍ഗണനയുണ്ട് എന്നും പരസ്യത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക