സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കാസർഗോഡ് കോൺഗ്രസ് പാർട്ടിയിൽ പൊട്ടിത്തെറി. തങ്ങളോട് ആലോചിക്കാതെയാണ് തൃക്കരിപ്പൂർ മണ്ഡലം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്തത് എന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു. ഉദുമ സീറ്റിൽ ഡിസിസി പ്രസിഡൻറ് അടക്കമുള്ള ജില്ലാ ഭാരവാഹികളെ പരിഗണിച്ചില്ല എന്നും ആരോപണം ഉണ്ട്. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ രാജിസന്നദ്ധത അറിയിച്ചു എന്ന വാർത്തയും പുറത്തുവരുന്നു. 10 ഡിസിസി ജനറൽ സെക്രട്ടറിമാരാണ് രാജി വെച്ചിരിക്കുന്നത്.

മൂന്നു സീറ്റുകളിലാണ് കോൺഗ്രസ് കാസർഗോഡ് ജില്ലയിൽ മത്സരിക്കുന്നത്. ഇതിൽ തൃക്കരിപ്പൂർ സീറ്റ് പിജെ ജോസഫിന് വിട്ടുകൊടുത്തു. കൂടാതെ ഉദുമ സീറ്റിൽ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന സൂചനയനുസരിച്ച് ബാലകൃഷ്ണൻ പെരിയയുടെ പേര് മാത്രമേ പരിഗണിക്കുന്നു എന്നാണ് വിവരങ്ങൾ. ഇതിൽ പ്രതിഷേധിച്ചാണ് പ്രസിഡണ്ടിനെ അനുകൂലിക്കുന്ന ജില്ലാ ഭാരവാഹികളുടെ രാജി. സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്ന ഇവർ വൈകുന്നേരം ഔദ്യോഗിക സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നതിനുശേഷം വലിയ പ്രതിഷേധവുമായി പാർട്ടി വിടുമെന്നാണ് വ്യക്തമാകുന്നത്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2