തിരുവനന്തപുരം : കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും അനധികൃത നിയമനങ്ങള്‍ . മുന്‍ എം.പിമാരായ സമ്ബത്ത്, എം.ബി.രാജേഷ്, പി.കെ.ബിജു, പി.രാജീവ്, കെ.കെ.രാഗേഷ് എന്നിവരുടേയും എം.എല്‍.എ എ.ന്‍ ഷംസീറിന്റേയും ഭാര്യമാര്‍ക്കാണ് ഉയര്‍ന്ന അക്കാദമിക യോഗ്യതകളും പ്രവര്‍ത്തിപരിചയവുമുള്ളവരെ പിന്തള്ളി അനധികൃതമായി സര്‍വകലാശാലകളില്‍ നിയമനങ്ങള്‍ നല്‍കിയിരിക്കുന്നത്.

ഉയര്‍ന്ന അക്കാദമിക യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികളെ മറികടന്ന് സംസ്‌കൃത സര്‍വകലാശാലയില്‍ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക്. വിഷയത്തിൽ നടന്ന അട്ടിമറി സൂചിപ്പിച്ച് ഇൻറർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പോർട്ട് തന്നെ ഫേസ്ബുക്കിൽ കുറുപ്പ് പങ്കുവച്ചിരുന്നു. പക്ഷപാതപരമായ നിലപാടിലൂടെയാണ് സിപിഎം നേതാവിൻറെ ഭാര്യക്ക് നിയമനം ലഭിച്ചത് എന്ന് അതുകൊണ്ടുതന്നെ വ്യക്തമായിരിക്കുകയാണ്.

വിവാദങ്ങളെതുടര്‍ന്ന് എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹന ഷംസീറിന് കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കുന്നത് തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മലയാള വിഭാഗത്തില്‍ നിയമനം നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന അക്കാദമിക മികവും നിരവധി അംഗീകൃത ഗവേഷണ പ്രബന്ധങ്ങളും അധ്യായന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കിയാണ് രാജേഷിന്റെ ഭാര്യയ്ക്ക് മുസ്ലിം സംവരണ കോട്ടയില്‍ ഒന്നാം റാങ്ക് നല്‍കിയത്.

ഗവ: കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും കഴിഞ്ഞ് പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ 212-ാം റാങ്ക് ലഭിച്ച രാജേഷിന്റെ ഭാര്യക്ക്, പി.എസ്.സിയുടെ അതേ റാങ്ക് പട്ടികയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഉദ്യോഗാര്‍ഥികളെ മറികടന്നാണ് ഒന്നാം റാങ്ക് നല്‍കിയത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായതോടെയോഗ്യതയുള്ളതുകൊണ്ടാണ് നിയമനം എന്ന് സിപിഎമ്മും പറയുന്നു.

കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ സ്റ്റുഡന്റ്സ് ഡീനായി കണ്ണൂര്‍ സര്‍വകലാശാലയിലും, പി. രാജീവിന്റെ ഭാര്യ വാണി കേസരിയെ അസിസ്റ്റന്റ് പ്രൊഫസറായി കൊച്ചിയിലും പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയനെ അസിസ്റ്റന്റ് പ്രൊഫസറായി കേരളയിലും നിയമിച്ചതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്ബയിന്‍ കമ്മിറ്റി ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2