തിരുവനന്തപുരം• കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റിവച്ചു. കേരള, എംജി, കാലിക്കറ്റ്, ആരോഗ്യം, മലയാളം സർവകലാശാലകളുടെ തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2